വിഷുവും തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടുകൊണ്ടാണ് യുവാവ് വൻതോതിൽ വാറ്റ് നിർമിച്ചതെന്ന് എക്‌സൈസ് പറഞ്ഞു. വീട്ടില്‍ സ്റ്റെയര്‍ റൂമിനകത്ത് തന്നെ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് ഇയാള്‍ ചാരായ നിര്‍മാണം നടത്തിയത്.

കോഴിക്കോട്: വീട്ടില്‍ ചാരായം നിര്‍മിച്ചുവന്ന യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പാവങ്ങാട് കീഴ്‌വലത്ത് താഴെ മുതിരക്കത്തറമ്മല്‍ ശരത്തി(29)നെയാണ് എക്‌സൈസ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്ന് 1200 ലിറ്റര്‍ വാഷും 200 ലിറ്റര്‍ ചാരായവും പിടികൂടി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. രാജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 

വിഷുവും തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടുകൊണ്ടാണ് യുവാവ് വൻതോതിൽ വാറ്റ് നിർമിച്ചതെന്ന് എക്‌സൈസ് പറഞ്ഞു. വീട്ടില്‍ സ്റ്റെയര്‍ റൂമിനകത്ത് തന്നെ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് ഇയാള്‍ ചാരായ നിര്‍മാണം നടത്തിയത്. ഇവിടെ നിന്നും വാറ്റാനുപയോഗിച്ച ഉപകരണങ്ങള്‍, പാത്രങ്ങള്‍, ഗ്യാസ് സ്റ്റൗ, സിലിണ്ടറുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ വന്‍തോതില്‍ ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. അങ്ങാടി മരുന്നുകള്‍ ഉപയോഗിച്ച് വാറ്റിയ ചാരായം ലിറ്ററിന് 1000 രൂപക്കും സാധാരണ ചാരായം 700 രൂപക്കുമാണ് വിറ്റിരുന്നതെന്നാണ് ഇയാള്‍ പറയുന്നത്.

വോട്ട് ഫ്രം ഹോമില്‍ ആശങ്ക വേണോ; വിവാദ ചിത്രങ്ങളില്‍ വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

https://www.youtube.com/watch?v=Ko18SgceYX8