1994ൽ തിരുവനന്തപുരത്തെ പള്ളിയിലുണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ട് മുങ്ങിയ പ്രതിയെ 31 വർഷങ്ങൾക്ക് ശേഷം കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് കടന്ന വെട്ടുതുറ സ്വദേശി ബെനഡിക്ടിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
തിരുവനന്തപുരം: പള്ളിയിലെ സംഘർഷത്തിൽ പ്രതിയായി മുങ്ങിയ പ്രതിയെ 31 വർഷങ്ങൾക്ക് ശേഷം പിടികൂടി. വെട്ടുതുറ ശാന്തിപുരം സൈനാ മൻസിലിൽ ബെനഡിക്ടിനെ (64)യാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. 1994-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രദേശത്തെ പള്ളിയിൽ അന്ന് നടന്ന സംഭവത്തിൽ കൂട്ടമണി അടിച്ച് ആളുകളെ കൂട്ടി. സംഘർഷത്തിൽ 25യോളം പേരെ പ്രതികളാക്കി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ബാക്കിയെല്ലാവരെയും പൊലീസ് പിടികൂടിയെങ്കിലും ബെനഡിക്ട് ഹാജരാകാതെ മുങ്ങി. ഇതോടെ കോടതി ലോങ് പെൻഡിംഗ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതിനിടെ വിദേശത്തേക്കടക്കം മുങ്ങിയ പ്രതിയെ കണ്ടെത്താനായില്ല. ഇടയ്ക്ക് ഇയാൾ നാട്ടിലെത്തിയ വിവരം അന്വേഷിച്ച് പൊലീസ് വീടിനുത്ത് അന്വേഷിച്ചെങ്കിലും സമീപവാസികളൊന്നും ഇയാളെ കണ്ടതായി പറഞ്ഞില്ല. രഹസ്യവിവരം ലഭിച്ചതോടെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം കഠിനംകുളം എസ്ഐ അനൂപിന്‍റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രദേശത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.