അരുവിപ്പുറം പാലത്തിൽ അപകടത്തിൽ പെട്ട ബൈക്കിൽ നിന്നും തെറിച്ച യാത്രക്കാരന് പുഴയിൽ വീണ് പരുക്കേറ്റു

തിരുവനന്തപുരം: അരുവിപ്പുറം പാലത്തിൽ ബൈക്ക് കൈവരിയിലിടിച്ച് യാത്രക്കാരൻ പുഴയിൽ വീണു. അരുവിപ്പുറം സ്വദേശി പ്രേംകുമാറാണ് അപകടത്തിൽപെട്ടത്. പാലത്തിലൂടെ ബുള്ളറ്റ് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ തെരുവ് നായകൾ കുറുകെ ചാടിയതോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് അരുവിപ്പുറം പാലത്തിന്റെ കൈവരിയിൽ ഇടിച്ച് പ്രേംകുമാർ ആറ്റിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം സംഭവിച്ചത്.

YouTube video player