മൃതദേഹം പൊലീസ് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് അയക്കും

ചാലക്കുടി: ചാലക്കുടിക്ക് അടുത്ത് പോട്ടയിൽ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് ഒരു മരണം. ചാലക്കുടി മോതിരക്കണ്ണി മാളിയേക്കൽ ജെയ്സന്റെ ഭാര്യ റീജയാണ് (45) മരിച്ചത്. പോട്ട സുന്ദരികവലയിൽ വെച്ച് റീജ സഞ്ചരിച്ച സ്കൂട്ടറിൽ പിക്കപ്പ് വാൻ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റീജയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്. മൃതദേഹം പൊലീസ് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് അയക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred