Asianet News MalayalamAsianet News Malayalam

എറണാകുളത്ത് ഇരുചക്ര വാഹനത്തിൽ ലോറിയിടിച്ച് ‌ആരോഗ്യ വകുപ്പ് ജീവനക്കാരിക്ക് ദാരുണാന്ത്യം

മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കമുള്ള നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

Accident death at ernakulam
Author
First Published Aug 13, 2024, 6:43 PM IST | Last Updated Aug 13, 2024, 6:43 PM IST

കൊച്ചി: എറണാകുളത്ത് വാഹനാപകടത്തിൽ ഒരു മരണം. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി പി.ജെ മേരിഷിനിയാണ് മരിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പിൽ പാർട് ടൈം സ്വീപ്പറായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. തേവര ജങ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്. മേരിഷിനി സഞ്ചരിച്ച ഇരുചക്രവാഹനം ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കമുള്ള നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios