എറണാകുളം ശാലോം എച്ച്എസിലെ കെ പി അഫിതക്കാണ് പരിക്കേറ്റത്. കാണികള്‍ ഇരിക്കുന്നിടത്തേക്കാണ് മരച്ചില്ല വീണത്. 

കൊച്ചി: കായികമേളക്കിടെ യൂണിവേഴ്‍സിറ്റി സ്റ്റേഡിയത്തിൽ മരിച്ചില്ല ഒടിഞ്ഞുവീണ് ഒരു വിദ്യാർത്ഥിക്ക് പരിക്ക്. എറണാകുളം വെങ്ങോല ഷാലോം എച്ച്എസിലെ അഫിത കെ പി ക്കാണ് പരിക്കേറ്റത്. കുട്ടിയെ വിദഗ്ധ പരിശോധനക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി. പരിക്ക് നിസാരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥലം സന്ദർശിച്ച് മന്ത്രി വ്യക്തമാക്കി. രാവിലെ 9.50 ഓടെയായിരുന്നു അപകടം. അഗ്നിരക്ഷാ സേനയെത്തി ചില്ലകൾ മുറിച്ച് മാറ്റി.

YouTube video player