മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളജ് കെട്ടിടത്തിൻ്റെ ജനൽ കാറ്റിൽ അടർന്നു വീണ് അപകടം.

മലപ്പുറം: മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളജ് കെട്ടിടത്തിൻ്റെ ജനൽ കാറ്റിൽ അടർന്നു വീണ് അപകടം. 2 നഴ്‌സിങ് വിദ്യാർഥിനികൾക്കു പരിക്കേറ്റു.സഒന്നാം വർഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാർഥിനികളായ ബി. ആദിത്യ, പി.ടി.നയന എന്നിവർക്കാണ് തലയ്ക്കു പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി. മെഡിക്കൽ കോളജ് കെട്ടിടത്തിൻ്റെ ഒന്നാം നിലയിലെ ഫിസിയോളജി ഹാളിലെ ഇരുമ്പ് ജനൽ ആണ് വൈകിട്ട് നിലം പൊത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആശുപത്രി ജനൽ തകർന്ന് അപകടം; രണ്ട്‌ നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് പരിക്ക്