ബാലസുബ്രഹ്‌മണ്യന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ സ്‌കോര്‍പ്പിയോ കാര്‍ ഇടിച്ചായിരുന്നു അപകടം.
കോഴിക്കോട്: കര്‍ണാടകയിലെ ഹുബ്ലിയില്‍ വാഹന അപകടത്തില്‍ ചെത്തുകടവ് സ്വദേശി റിട്ട. അധ്യാപകന്‍ മരിച്ചു. ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ ചെത്തുകടവ് ശ്രീവത്സം വീട്ടില്‍ പി. ബാലസുബ്രഹ്‌മണ്യന്‍ (62) ആണ് മരിച്ചത്. ഹുബ്ലിയില്‍ വച്ച് ബാലസുബ്രഹ്‌മണ്യന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ സ്‌കോര്‍പ്പിയോ കാര്‍ ഇടിച്ചായിരുന്നു അപകടം. ബാങ്ക് ജീവനക്കാരന്‍ മകന്‍ സായൂജിനൊപ്പം കര്‍ണാടകയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.
ഭാര്യ: പയനിങ്ങലെടത്തില്‍ രാജശ്രീ (അധ്യാപിക, അരവിന്ദ വിദ്യാനികേതന്‍). മകന്‍:-സായൂജ് എസ്. (അസിസ്റ്റന്റ് മാനേജര്‍, ഇന്ത്യന്‍ ബാങ്ക്, ഹുബ്ലി). മരുമകള്‍: അരുണിമ (കൊയിലാണ്ടി). സഹോദരങ്ങള്‍: രാജശേഖരന്‍, പരേതയായ പ്രഭാവതി, മോഹന്‍ദാസ്, ബിന്ദു. സംസ്‌കാരം രാവിലെ ഒന്‍പത് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
തീ ഉയർന്നത് പിൻഭാഗത്തെ കോച്ചിൽ; അഗ്നിശമന വിഭാഗം എത്തി തീ അണച്ചു; അട്ടിമറിയെന്ന് സംശയം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

