കണ്ണൂർ വെങ്ങര -ചെമ്പല്ലിക്കുണ്ട് റോഡിലാണ് അപകടമുണ്ടായത്
കണ്ണൂർ: കണ്ണൂര്‍ വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. തൃക്കരിപ്പൂർ സ്വദേശിയും മാടായിപ്പാറ സ്കൂൾ വിദ്യാർത്ഥിയുമായ നവാഫ് നാസറാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതര പരിക്കേറ്റു. മണൽ കയറ്റി വന്ന ലോറിയുടെ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും ലോറിയിടിച്ചു.

