കാർ ഡ്രൈവർ കോട്ടയം മണിമല ഏത്തക്കാട്ട് ജിജോ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ബന്ധുവായ ഫാദർ ബോബിൻ വർഗീസിന് സാരമായി പരിക്കേറ്റു. 

കൊച്ചി: കൂത്താട്ടുകുളത്ത് ടോറസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. കാർ ഡ്രൈവർ കോട്ടയം മണിമല ഏത്തക്കാട്ട് ജിജോ ആണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാറിലുണ്ടായിരുന്ന ബന്ധുവായ ഫാദർ ബോബിൻ വർഗീസിന് സാരമായി പരിക്കേറ്റു. കോട്ടയത്തുനിന്ന് കാലടിക്ക് പോവുകയായിരുന്ന കാറാണ് കൂത്താട്ടുകുളം ടൗണിൽ ടാക്സി സ്റ്റാൻഡിനു സമീപം അപകടത്തിൽപ്പെട്ടത്. 

Read Also: ഇടുക്കിയില്‍ കൃഷി ഓഫീസര്‍ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ

 ഇടുക്കി കട്ടപ്പനയില്‍ കൃഷി ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. എം ജെ അനുരൂപിനെ ആണ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

രാവിലെ മുതൽ ഇദ്ദേഹത്തെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ക്വാർട്ടേഴ്സിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മുള്ളുവിള സ്വദേശിയാണ് അനുരൂപ്.

അതേസമയം, ചേർത്തലയിൽ ഡോക്ടറെ വീടിനുള്ളിൽമരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല താലൂക്ക് ആശുപത്രിയിലെ കൺസൾട്ടൻ്റ് സർജൻ പൊൻകുന്നം എരുമത്താനത്ത് ഡോൺ വില്ലയിൽ ഡോ എം കെ ഷാജി (52 ) യാണ് മരിച്ചത്. ചേർത്തല ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിന് കിഴക്ക് വശമുള്ള വീട്ടിൽ വൈകിട്ട് 6.45 ഓടെയാണ് സംഭവം.

Read Also: വീട്ടുമുറ്റത്ത് നിർത്തിയിട്ട ബുള്ളറ്റ് മോഷ്ടിച്ച് മറിച്ചുവിറ്റു, പ്രതി 11 മാസങ്ങള്‍ക്ക് ശേഷം പിടിയില്‍

വർഷങ്ങളായി ചേർത്തലയിൽ താമസിക്കുന്ന ഷാജിയുടെ സഹായത്തിന് ഒരു യുവതിയും മകളും സ്ഥിരമായി വരാറുണ്ടായിരുന്നു. ഇന്ന് വൈകിട്ട് ഇവർ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അടുത്ത വീട്ടിൽ താമസിയ്ക്കുന്ന ഡോക്ടറുടെ സഹായത്തോടെ താലൂക്കാശുപത്രിയിൽ എത്തിച്ചശേഷം മോർച്ചറിയിലേയ്ക്ക് മാറ്റി. മരണത്തിൽ ദൂരൂഹതകളൊന്നും ഇല്ലെന്ന് ചേർത്തല ഡിവൈഎസ്പി ടി ബി വിജയൻ പറഞ്ഞു.

Read Also; തലസ്ഥാനത്ത് അമിത വേഗതയിലെത്തിയ കാർ തലകുത്തനെ മറിഞ്ഞു! പിന്നാലെ കാറിലുളളവർ ഓടിരക്ഷപ്പെട്ടു