ഇടുക്കി: തേയില ഫാക്ടറിയിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ വസ്ത്ര മുടക്കി വീണ തൊഴിലാളി സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു.കണ്ണന്‍ദേവന്‍ കമ്പനി പെരിയവര ഫാക്ടറി ഡിവിഷനില്‍ വെങ്കയ്യയുടെ ഭാര്യ ഗൗരി (33) ആണ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പെരിയവര ഫാക്ടറിയിലെ തൊഴിലാളിയായ ഇവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫാക്ടറിയുടെ ഉള്‍വശം ശുചിയാക്കുന്നതിനിടയില്‍ സാരി കണ്‍വയര്‍ ബെല്‍റ്റി കുരുങ്ങുകയായിരുന്നു. ബെല്‍റ്റില്‍ കുരുങ്ങിയതോടെ തലയും നട്ടെല്ലും യന്ത്ര ഭാഗങ്ങളില്‍ ഇടിച്ചാണ് പരിക്കേറ്റത്.

പരിക്കേറ്റ് വീണ ഇവരെ മറ്റുള്ള ജീവനക്കാരാണ് ടാറ്റാ ടീ ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനെ തുടര്‍ന്ന് വിദ​ഗ്ധ ചികിത്സയ്ക്കായി രാത്രിയില്‍ ​ഗൗരിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.