കല്‍പ്പറ്റ: താമരശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചുള്ള അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. രാവിലെ ഒമ്പത് മണിയോടെ അഞ്ചാം വളവിന് സമീപമായിരുന്നു അപകടം.

ഏഴാം വളവില്‍ ലോറി തകരാറിലായതിനെ തുടര്‍ന്ന് ഭാഗികമായി ഗതാഗത തടസമുണ്ടായിരുന്നു. അപകടത്തോടെ ഗതാഗതകുരുക്ക് ഇരട്ടിച്ചു. അടിവാരം പൊലീസും ചുരം സംരക്ഷണ സേനയും സ്ഥലത്തെത്തി വാഹനങ്ങളെ നിയന്ത്രിച്ചു.