എറണാകുളം കടുങ്ങല്ലൂർ മുപ്പത്തടത്താണ് കോണ്‍ക്രീറ്റ് മിക്സിങ് യൂണിറ്റ് വൃത്തിയാക്കുന്നതിനിടെ പ്രദീപ് മെഷീനില്‍ കുടുങ്ങിയത്.

എറണാകുളം: കോൺക്രീറ്റ് മിക്സിങ് മെഷീനില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. നെടുമ്പാശ്ശേരി സ്വദേശി പ്രദീപാണ് (45) മരിച്ചത്. എറണാകുളം കടുങ്ങല്ലൂർ മുപ്പത്തടത്താണ് കോണ്‍ക്രീറ്റ് മിക്സിങ് യൂണിറ്റ് വൃത്തിയാക്കുന്നതിനിടെ പ്രദീപ് മെഷീനില്‍ കുടുങ്ങിയത്. അപകടം നടന്ന സ്ഥലത്ത് തന്നെ ഇദ്ദേഹത്തിന് മരണം സംഭവിച്ചു. കോൺക്രീറ്റ് ജോലികൾ പൂര്‍ത്തിയായ ശേഷം വൃത്തിയാക്കാനായി മെഷീൻ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് കഴുകാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി; കർണാടകയിൽ സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം