സര്‍വീസ് കഴിഞ്ഞശേഷം വാഹനം എടുക്കുമ്പോള്‍ വണ്ടി ഗിയറില്‍ ആണെന്നറിയാതെ ജീവനക്കാരന്‍ സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു

ആലപ്പുഴ: ആലപ്പുഴയിൽ മഹീന്ദ്ര ഷോറൂമിലെ സര്‍വീസ് സെന്‍ററിലുണ്ടായ അപകടത്തില്‍ ജീവനക്കാരന് ദാരുണാന്ത്യം. ഷോറൂമിന്‍റെ ഒപ്പമുള്ള സർവീസ് സെൻ‍റില്‍ വാഹനം കഴുകുന്നതിനിടെയാണ് അപകടമുണ്ടായത്.തലവടി സ്വദേശി യദു ആണ് മരിച്ചത്. സര്‍വീസ് കഴിഞ്ഞശേഷം വാഹനം എടുക്കുമ്പോള്‍ വണ്ടി ഗിയറില്‍ ആണെന്നറിയാതെ ജീവനക്കാരന്‍ സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു. ഇതോടെ വാഹനം മുന്നോട്ടു നീങ്ങി.

തൊട്ടുമുന്നിലുണ്ടായിരുന്ന തൊഴിലാളികളെ ഇടിക്കുകയായിരുന്നു. രണ്ടു പേര്‍ പെട്ടെന്ന് മാറിയതിനാല്‍ രക്ഷപ്പെട്ടു. യദു വാഹനത്തിന്‍റെ അടിയില്‍പെടുകയായിരുന്നു. അസം സ്വദേശിയായ ജീവനക്കാരനാണ് വാഹനം കഴുകിയശേഷം ഗിയറിലാണെന്നറിയാതെ സ്റ്റാര്‍ട്ട് ചെയ്തത്. 

വെറും ഒന്നരലക്ഷം മാത്രം മതി പുത്തൻ മഹീന്ദ്ര ഥാര്‍ സ്വന്തമാക്കാം! ഡൗണ്‍ പേയ്‍മെന്‍റില്ല, ഇഎംഐ ഇല്ലേയില്ല!

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News