തൃശ്ശൂർ: വാഹനാപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി ആംബുലൻസ് തല കീഴായി മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശ്ശൂരിലെ അരിമ്പൂരിലാണ് സംഭവം.

സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടു പോകും വഴിയാണ് അപകടമുണ്ടായത്. ബസും ജീപ്പും കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.