അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാർഡിൽ തൊട്ടുചിറ വീട്ടിൽ അക്ഷയ് റ്റി എം (24) ആണ് പൂച്ചാക്കൽ പൊലീസിന്റെ പിടിയിലായത്

അരൂര്‍: അരൂകുറ്റി മാത്താനം ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്തിരുന്ന ചേർത്തല ഡിപ്പോയിലെ കെ എസ് ആര്‍ ടി സി ബസിന് കേടുപാടുകൾ വരുത്തിയ കേസിലെ പ്രതി പിടിയില്‍. അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാർഡിൽ തൊട്ടുചിറ വീട്ടിൽ അക്ഷയ് റ്റി എം (24) ആണ് പൂച്ചാക്കൽ പൊലീസിന്റെ പിടിയിലായത്. ഇയാൾ 2021 ൽ അരൂക്കുറ്റി പെട്രോൾ പമ്പിലെ ജീവനക്കാരനെ അടിച്ചു പരിക്കേൽപ്പിച്ച കേസിലെയും പ്രതിയാണ്.

'ശ്രീ അജിത് കുമാർ സാർ സിന്ദാബാദ്‌, ധനമന്ത്രിയാക്കണം', മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി അൻവർ

അക്ഷയ് ഉപയോഗിച്ചിരുന്ന സ്കൂട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സെന്നി പി യുടെ നേതൃത്വത്തിൽ സീനിയർ സി പി ഒ മാരായ അരുൺകുമാർ എം, ടെൽസൺ തോമസ്, സ്പെഷ്യൽ ബ്രാഞ്ച് സീനിയർ സി പി ഒ മനുമോഹൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

10 വർഷം കഴിഞ്ഞവർക്കടക്കം ആധാർ കാർഡിൽ ആശ്വാസ തീരുമാനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ, പുതുക്കലിലെ 'ഫ്രീ' നീട്ടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം