കാളികാവ്: കാളികാവ് ജനമൈത്ര‍ി പൊലീസും സന്നദ്ധ സംഘടനകളും ലഹരിക്കെതിരെ നടത്തിയ മാരത്തോണിനെ അപകീർത്തിപ്പെടുത്തിയ യുവാവിനെ പൊലീസ് പിടികൂടിയപ്പോൾ പ്രതി കഞ്ചാവ് കടത്തുകേസിലെ പിടികിട്ടാപുള്ളി. കാളികാവ് ചെങ്കോട് സ്വദേശി തൊണ്ടിയിൽ സൈഫുദ്ദീൻ (31) നെയാണ് പൊലീസ് പിടികൂടിയത്.

ഇയാൾ മൂന്ന് വർഷം മുമ്പ് കഞ്ചാവ് കടത്ത് കേസിലെ പിടികിട്ടാപുള്ളിയാണ്. പൊലീസിനേയും ലഹരി വിരുദ്ധ മാരത്തോണിൽ പങ്കെടുത്തവരേയും അപകീർത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു സൈഫുദ്ദീന്റെ പോസ്റ്റുകൾ. കാളികാവ് അങ്ങാടിയിൽ നിന്നാണ് സൈഫുദ്ദീനെ പൊലീസ് പിടികൂടിയത് വിശദമായ ചോദ്യം ചെയ്യലിലാണ് സൈഫുദ്ദീൻ കഞ്ചാവ് കടത്ത് കേസിലെ പിടികിട്ടാപുള്ളിയാണെന്ന വിവരം പുറത്തറിഞ്ഞത്.