250 കിലോ കഞ്ചാവ് സൂക്ഷിച്ച കേസിൽ നിലവിൽ തൃശ്ശൂർ ജയിലിൽ കഴിയുന്ന പ്രവീൺ രാജിന്റെ കൂട്ടാളിയാണ് ഷാജിമാത്യു

പൂച്ചാക്കല്‍: കഞ്ചാവ് കേസിലെ രണ്ടാം പ്രതി 12 വർഷത്തിനുശേഷം പൊലീസിന്റെ പിടിയിലായി. പാലക്കാട് അഗളി മുക്കാളി ഞക്കുഴക്കാട്ട് ഷാജി മാത്യുവിനെയാണ് (48) ഇടപ്പള്ളിയിലെ താമസസ്ഥലത്തുനിന്ന് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2012 ൽ പൂച്ചാക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. പൂച്ചാക്കൽ എസ് എച്ച് ഒ എൻ ആർ ജോസ്, സി പി ഒ മാരായ എം അരുൺകുമാർ, ടെൽസൺ തോമസ്, അശ്വതി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

250 കിലോ കഞ്ചാവ് സൂക്ഷിച്ച കേസിൽ നിലവിൽ തൃശ്ശൂർ ജയിലിൽ കഴിയുന്ന പ്രവീൺ രാജിന്റെ കൂട്ടാളിയാണ് ഷാജി മാത്യു. തമിഴ്‌നാട്, തൃശ്ശൂർ റെയിൽവേ, പാലക്കാട്, കോഴിക്കോട് സിറ്റി, കണ്ണൂർ കണ്ണവം, എറണാകുളം കളമശ്ശേരി, പെരുമ്പാവൂർ, മരട് പൊലീസ് സ്റ്റേഷനുകളിൽ പോക്കറ്റടി, വീട് കുത്തിത്തുറന്നുള്ള മോഷണക്കേസുകളിലും പ്രതിയായിരുന്നെന്നും പൊലീസ് അറിയിച്ചു.

എറണാകുളം-കായംകുളം യാത്ര, അതും കെഎസ്ആർടിസിയിൽ, ആർക്കും സംശയം തോന്നില്ല! വഴിയിൽ പൊലീസ് തടഞ്ഞു, യുവാക്കൾ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം