കോഴിക്കോട്: പേരാമ്പ്ര ചെമ്പനോടയില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. ചമ്പനോട കിഴക്കരക്കാട്ട് ചാക്കോ (കുഞ്ഞച്ചന്‍ - 55) ആണ് അറസ്റ്റിലായത്. കുടുംബങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തിനിടെ ഇന്ന് ഉച്ചയോടെ ചെമ്പനോടയിലെ കിഴക്കരകാട്ട് ഷിജോ (ഉണ്ണി - 35 ) കൊല്ലപ്പെട്ടത്.

സംഭവ ശേഷം കാട്ടിലൂടെ രക്ഷപ്പെട്ട ചാക്കോയെ കുറ്റ്യാടിയില്‍ വെച്ചാണ് പേരാമ്പ്ര സബ്ബ് ഇന്‍സ്പക്ടര്‍ എ.കെ ഹസ്സന്റെ നേതൃത്വത്തില്‍ വൈകിട്ട് കസ്റ്റഡിയിലെടുത്തത്. രാത്രി 9 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നാളെ കോടതിയില്‍ ഹാജരാക്കും.

എസ്‌ക്കവേറ്റര്‍ ഉപയോഗിച്ച് റോഡ് വെട്ടുന്നതുമായ ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഷിജോയുടെ ബന്ധുവാണ് ചാക്കോ. എ.എസ്.ഐ. മാരായ കെ.പ്രദീപന്‍, സി.കെ ബാലകൃഷ്ണന്‍, സി.പി.ഒ ശ്രീവാസ് എന്നിവരും അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്