പതിനൊന്നും പതിമൂന്നും വയസുളള സഹോദരിമാരെ പ്രതി പീഡിപ്പിച്ചെന്നും ഇതിൽ മനംനൊന്ത് ഇളയ കുട്ടി ആത്മഹത്യ ചെയ്തെന്നുമാണ് പൊലീസിൻ്റെ കണ്ടെത്തൽ. 

കൊല്ലം: കൊല്ലം കുണ്ടറയില്‍ മുത്തച്ഛൻ്റെ പീഡനത്തിൽ മനംനൊന്ത് പതിനൊന്നുകാരി തൂങ്ങിമരിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയാണ് മുത്തച്ഛന് ജീപര്യന്തം ശിക്ഷ വിധിച്ചത്. 2017 ജനുവരിയിലാണ് ആറാം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പതിനൊന്നും പതിമൂന്നും വയസുളള സഹോദരിമാരെ പ്രതി പീഡിപ്പിച്ചെന്നും ഇതിൽ മനംനൊന്ത് ഇളയ കുട്ടി ആത്മഹത്യ ചെയ്തെന്നുമാണ് പൊലീസിൻ്റെ കണ്ടെത്തൽ. കേസിലെ വിചാരയ്ക്കിടെ പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെ കൂറുമാറിയിരുന്നു. കുട്ടിയുടെ അച്ഛനാണ് പ്രതിയെന്ന് വരുത്തിത്തീര്‍ക്കാനും കുട്ടിയുടെ അമ്മയുടെ അച്ഛനായ പ്രതി ശ്രമിച്ചിരുന്നു. 

മിഹിർ അഹമ്മദിന്റെ മരണം: എസ്ഐടി രൂപീകരിച്ച് അടിയന്തിര പ്രാധാന്യത്തോടെ അന്വേഷിക്കണമെന്ന് ഹൈബി ഈഡൻ

https://www.youtube.com/watch?v=Ko18SgceYX8