കൊല്ലം കരുനാഗപ്പള്ളിയിൽ ചെറുമകളെ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിക്ക് 62 വർഷം കഠിന തടവും പിഴയും

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ചെറുമകളെ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിക്ക് 62 വർഷം കഠിന തടവും പിഴയും. കഠിന തടവിന് പുറമെ 2.5 ലക്ഷം രൂപ പിഴയും അടയ്ക്കാൻ കോടതി ഉത്തരവിട്ടു. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

പിഴ നൽകിയില്ലെങ്കിൽ രണ്ടര വർഷം അധികം തടവ് അനുഭവിക്കണം. കുട്ടി പ്രതിയുടെ പൂർണ സംരക്ഷണയിൽ കഴിഞ്ഞിരുന്ന സമയത്തായിരുന്നു കുറ്റകൃത്യം നടന്നത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

രാത്രിയാത്രാ നിരോധനത്തിൽ നിര്‍ണായക പ്രഖ്യാപനവുമായി ഡികെ ശിവകുമാര്‍; 'നല്ല ഒരു തീരുമാനം പ്രതീക്ഷിക്കാം'

Asianet News Live | PP Divya | ADM | ഏഷ്യാനെറ്റ് ന്യൂസ് | By-Election 2024 | Malayalam News Live