നിർമ്മാണ സ്ഥലത്തു നിന്നും ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമ്മാണ സാമഗ്രികളും മോഷ്ടിച്ച് കടത്തിയ പ്രതികൾ പിടിയിൽ

തിരുവനന്തപുരം: നിർമ്മാണ സ്ഥലത്തു നിന്നും ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമ്മാണ സാമഗ്രികളും മോഷ്ടിച്ച് കടത്തിയ പ്രതികൾ പിടിയിൽ. തിരുവനന്തപുരം ഡിജിറ്റൽ യൂണിവേഴ്സിറ്റി ക്യാമ്പസിലെ സൈറ്റിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് മോഷ്ടിച്ചത്.

കരാര്‍ കമ്പനിയിലെ തൊഴിലാളിയായ കൊൽക്കത്ത സ്വദേശി തപസ് സർദാർ, മുരുക്കുംപുഴ സ്വദേശിയായ ലോറി ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പത്ത് ടണ്ണിലധികം ഭാരം വരുന്ന ഇരുമ്പ് കമ്പികളും മുപ്പതോളം സ്പാനുകളും അമ്പതോളം ജാക്കിയും ഷീറ്റുകളുമാണ് കവർച്ച നടത്തിയത്. 25 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കാണാനില്ലെന്നാണ് കരാര്‍ കമ്പനി നല്‍കിയ പരാതി.

സനൂഫിനെ കുടുക്കിയത് 'ഓപ്പറേഷൻ നവംബർ', അന്വേഷണത്തിന് വാട്സാപ്പ് ഗ്രൂപ്പും; ത്രില്ലർ സിനിമ പോലൊരു അന്വേഷണം

YouTube video player