ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊല്ലം പുനലൂർ കലയനാട് സ്വദേശിയാണ് രത്നമ്മ. പ്രായത്തെ വെല്ലുന്ന റീൽസുകളിലൂടെയാണ് തുളസീധരനും രത്നമ്മയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.

കൊല്ലം: സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊല്ലം പുനലൂർ കലയനാട് രാജീവ് ഭവനിൽ തുളസീധരന്റെ ഭാര്യയാണ് രത്നമ്മ. പ്രായത്തെ വെല്ലുന്ന റീൽസുകളിലൂടെയാണ് തുളസീധരനും രത്നമ്മയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഇരുവരും ചേര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്ന വീഡിയോകള്‍ വൈറലായിരുന്നു. രത്നമ്മയുടെ സംസ്‌കാരം രാവിലെ 11.30 ന് വീട്ടുവളപ്പില്‍ നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player