നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള അധ്യാപകനായ മുക്കണ്ണ് അബ്ദുൽ നാസറാണ് പിടിയിലായത്

മലപ്പുറം: വണ്ടൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിലായി. വണ്ടൂർ സ്വദേശി മുക്കണ്ണ് അബ്ദുൽ നാസറാണ് അറസ്റ്റിലായത്. പീഡന വിവരം പെൺകുട്ടി കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ വിവരം പൊലീസിനെ അറിയിച്ചു. വണ്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിരവധി സിനിമകളിലും സീരിയലുകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ച വ്യക്തി കൂടിയാണ് പ്രതിയെന്നാണ് വിവരം. പോക്സോ നിയമപ്രകാരം അടക്കം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ വൈദ്യപരിശോധന അടക്കം നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്യും.

YouTube video player