Asianet News MalayalamAsianet News Malayalam

റോഡ് മുറിച്ച് കടക്കുന്നതിനിടെ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ചു; ചികിത്സയിലായിരുന്നയാൾ മരിച്ചു

പറന്തൽ പറപ്പെട്ടി മുല്ലശ്ശേരിൽ പത്മകുമാർ (48) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. 

ADGP Sreejith's vehicle hit while crossing the road middle aged man died fvv
Author
First Published Nov 19, 2023, 11:33 AM IST

പത്തനംതിട്ട: ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പറന്തൽ പറപ്പെട്ടി മുല്ലശ്ശേരിൽ പത്മകുമാർ (48) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. 

നവംബർ 16ന് രാത്രി 8 മണിക്ക് പറന്തൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടക്കാണ് അപകടം ഉണ്ടായത്. പരിക്കേറ്റ പത്മകുമാർ ആദ്യം അടൂർ ഗവ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നു. കോട്ടയത്ത് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

യുഎൻ അഭയാർത്ഥി കേന്ദ്രങ്ങളിൽ ഇസ്രയേൽ ബോംബിട്ടെന്ന് ഹമാസ്, യുഎസ് നിർദേശം തള്ളി ഇസ്രയേൽ

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios