പതിനെട്ട് വർഷത്തിന് ശേഷം കാസർഗോഡ് കാറഡുക്ക പഞ്ചായത്ത് ഇനി എല്‍ഡിഎഫ്, യുഡിഎഫ് സഖ്യം ഭരിക്കും. ഇടതു സ്വതന്ത്രൻ അനസൂയ റായ് പുതിയ പ്രസിഡന്‍റായി ചുമതലയേറ്റു. കോൺഗ്രസ് സ്വതന്ത്ര അംഗം വിനോദാണ് വൈസ് പ്രസിഡന്‍റ്.
കാസർകോട്: പതിനെട്ട് വർഷത്തിന് ശേഷം കാസർഗോഡ് കാറഡുക്ക പഞ്ചായത്ത് ഇനി എല്‍ഡിഎഫ്, യുഡിഎഫ് സഖ്യം ഭരിക്കും. ഇടതു സ്വതന്ത്രൻ അനസൂയ റായ് പുതിയ പ്രസിഡന്‍റായി ചുമതലയേറ്റു. കോൺഗ്രസ് സ്വതന്ത്ര അംഗം വിനോദാണ് വൈസ് പ്രസിഡന്‍റ്.
പതിനെട്ട് വർഷത്തിന് ശേഷമാണ് ബി.ജെപിക്ക് കാറഡുക്കയിൽ ഭരണം നഷ്ടമാകുന്നത്. പതിനഞ്ചംഗ ഭരണസമിതിയിൽ ബിജെപിക്ക് ഏഴും എൽഡിഎഫിന് അഞ്ചും യു.ഡി.എഫിന് മൂന്ന് അംഗങ്ങളുമാണുള്ളത്. ഏഴിനെതിരെ എട്ട് വോട്ടുകൾ നേടിയാണ് പുതിയ സഖ്യം അധികാരം പിടിച്ചത്. മുൻ ഭരണ സമിതിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സ്വാഭാവികമായി രൂപപ്പെട്ടതാണ് ഇടത് -വലത് സഖ്യമെന്നാണ് വിശദീകരണം.
ഈ അവിശുദ്ധകൂട്ടുകെട്ട് ജനങ്ങൾക്കിടയിൽ തുറന്ന് കാണിക്കുമെന്നാണ് ബിജെപി പ്രതികരിച്ചു. എൻമകജെയിലും സമാനമായ രീതിയിൽ ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടിരുന്നു. ഇതോടെ കാസർഗോഡ് ബിജെപി ഭരിക്കുന്ന പഞ്ചായത്തുകൾ രണ്ടായി ചുരുങ്ങി.
