പത്തുവയസുകാരിയെ പീഡിപ്പിച്ചെന്ന പോക്‌സോ കേസിൽ പ്രതിചേർക്കപ്പെട്ട ബാലുശ്ശേരി സ്വദേശി ഇ.കെ മമ്മദിനെ കൊയിലാണ്ടി കോടതി വെറുതെവിട്ടു. വൈദ്യപരിശോധനയിൽ ലൈംഗിക പീഡനം കണ്ടെത്താനാവാത്തതും പെൺകുട്ടിയുടെ മൊഴി വിശ്വസനീയമല്ലാത്തതും കണക്കിലെടുത്താണ് കോടതി നടപടി.
കോഴിക്കോട്: പോക്‌സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആളെ തെളിവുകളില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പത്തുവയസുകാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത ബാലുശ്ശേരി പൂനത്ത് സ്വദേശി ഇ.കെ മമ്മദിനെയാണ് കൊയിലാണ്ടി കോടതി വെറുതെവിട്ടത്. വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നുവെന്ന് കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് കോടതി നടപടി.
2022 മാര്‍ച്ച് 31നാണ് മമ്മദിനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത വീട്ടിലെ പെണ്‍കുട്ടിയെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു കേസ്. 82 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യം കിട്ടിയെങ്കിലും സ്വന്തം വീട്ടില്‍ പോകാനായില്ല. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി തന്നെ വിശ്വസനീയമല്ലെന്ന് കണ്ടെത്തിയാണ് കേസ് തള്ളിയത്. വൈദ്യപരിശോധനയില്‍ പീഡനം നടന്നുവെന്ന് കണ്ടെത്താനായിരുന്നില്ല. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുപ്പമുള്ള പോലീസുകാരിയാണ് കേസിന് പിന്നിലെന്നാണ് മമ്മദ് ആരോപിക്കുന്നത്.


