പത്തനംതിട്ട നാറാണംമൂഴി സ്വദേശി ഷിജോ വി. റ്റി. ആണ് മരിച്ചത്. 47 വയസായിരുന്നു.

പത്തനംതിട്ട: പത്തനംതിട്ടയില്‍ കൃഷി വകുപ്പ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട നാറാണംമൂഴി സ്വദേശി ഷിജോ വി. റ്റി. ആണ് മരിച്ചത്. 47 വയസായിരുന്നു. ഷിജോയുടെ മരണത്തില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ ആരോപണം ഉയരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എയ്ഡഡ് സ്കൂളിൽ അധ്യാപികയായ ഭാര്യയുടെ ശമ്പളം 14 വർഷമായി ലഭിച്ചില്ല. ശമ്പളം നൽകാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡി ഇ ഒ ഓഫീസിൽ നിന്നും തുടർനടപടി ഉണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജൻ പറയുന്നു. ഈ മനോവിഷമത്തിലാണ് മകൻ ആത്മഹത്യ ചെയ്തതെന്നും പിതാവ് ആരോപിക്കുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

YouTube video player