വയനാട് സ്വദേശി ഷാഫിയെയാണ് 1487 ഗ്രാം സ്വർണ മിശ്രിതവുമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് പിടികൂടിയത്

കൊച്ചി: സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ക്യാബിൻ ക്രൂ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. വയനാട് സ്വദേശി ഷാഫിയെയാണ് 1487 ഗ്രാം സ്വർണ മിശ്രിതവുമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് പിടികൂടിയത്. ബഹ്റെയ്ൻ, കോഴിക്കോട്, കൊച്ചി സർവീസ് നടത്തുന്ന വിമാനത്തിൽ ജോലി ചെയ്തിരുന്ന ഇയാൾ സ്വർണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്. കൈകളിൽ സ്വർണം ചുറ്റി വച്ച ശേഷം ഷർട്ടിന്റെ കൈ മൂടി ഗ്രീൻ ചാനൽ വഴി രക്ഷപ്പെടാനായിരുന്നു ഷാഫിയുടെ ശ്രമം. എന്നാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇയാൾക്ക് പിടിവീഴുകയായിരുന്നു. ഇയാൾ മുമ്പും സമാന രീതിയിൽ സ്വർണം കടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലടക്കം അന്വേഷണം നടക്കും.

ഇളയമകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നത് പണ തർക്കത്തിൽ; കണ്ടത് മുത്തമകൻ കഴിക്കാനെത്തിയപ്പോൾ, നടുങ്ങി ഭരണിക്കാവ്

ദുബായിൽ നിന്ന് ഒരു കോടിയുടെ സ്വർണം പൂശിയ ഷർട്ടും പാൻ്റും ധരിച്ചെത്തി, എയർപോർട്ടിൽ രക്ഷപ്പെട്ടു; പക്ഷേ പിടിവീണു

അതേസമയം ദുബായില്‍ നിന്നും സ്വര്‍ണ്ണം പൂശിയ പാന്‍റും ഷര്‍ട്ടും ധരിച്ചെത്തിയ യാത്രക്കാരന്‍ കഴിഞ്ഞ മാസം അവസാനം കരിപ്പൂരിൽ പിടിയിലായിരുന്നു. കരിപ്പൂര്‍ എയര്‍പോര്‍ട്ടിൽ നിന്ന് പരിശോധന വെട്ടിച്ച് പുറത്തുകണ്ടെന്നെങ്കിലും ഇയാൽ പൊലീസിന്‍റെ പിടിയിലാകുകയായിരുന്നു. വസ്ത്രത്തില്‍ ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണ മിശ്രിതം തേച്ചുപിടിപ്പിച്ചു കൊണ്ട് വന്ന വടകര സ്വദേശി മുഹമ്മദ് സഫുവാനാണ് പൊലീസിന്‍റെ പിടിയിലായത്. ദുബായില്‍ നിന്നുള്ള വിമാനത്തില്‍ രാവിലെ എട്ടരയോടെയാണ് മുഹമ്മദ് സഫ്വാന്‍ കരിപ്പൂരില്‍ എത്തിയത്. ധരിച്ചിരുന്ന പാന്‍റിലും ബനിയനിലും ഉള്‍ഭാഗത്ത് സ്വര്‍ണ്ണമിശ്രിതം തേച്ചുപിടിപ്പിച്ച് കൊണ്ടുവന്ന മുഹമ്മദ് സഫുവാന്‍ കസ്റ്റംസ് പരിശോധന വെട്ടിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാൽ കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പുറത്ത് വച്ച് ഇയാൾക്ക് പിടിവീഴുകയായിരുന്നു. സ്വർണവുമായി ഇയാള്‍ വരുന്നതിനെ കുറിച്ച് രഹസ്യവിവരം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരനായ മുഹമ്മദ് സഫുവാൻ പിടിയിലായത്. വിദഗ്ദമായി സ്വര്‍ണ മിശ്രിതം വസ്ത്രത്തിൽ പൂശി കൊണ്ടുവന്നെങ്കിലും പൊലീസിന്‍റെ പരിശോധനയിൽ ഇയാൾ പിടിക്കപ്പെടുകയായിരുന്നു.