കൈകളിൽ സ്വർണം ചുറ്റി വച്ചശേഷം ഷർട്ടിന്റെ കൈ മൂടിയിട്ട് ഗ്രീൻ ചാനലിലൂടെ കടക്കാനാണ് ലക്ഷ്യമിട്ടത്.
കൊച്ചി : സ്വർണം കടത്തിയ എയർ ഇന്ത്യാ ക്യാബിൻ ക്രൂ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. വയനാട് സ്വദേശി ഷാഫിയെയാണ് 1487 ഗ്രാം സ്വർണമിശ്രിതവുമായി കൊച്ചി കസ്റ്റംസ് പ്രിവൻറീവ് കമ്മീഷണറേറ്റ് പിടികൂടിയത്. ബഹറൈൻ കോഴിക്കോട് - കൊച്ചി സർവീസ് നടത്തുന്ന വിമാനത്തിലെ കാബിൻ ക്രൂ ആയ ഇയാൾ സ്വർണം കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. കൈകളിൽ സ്വർണം ചുറ്റി വച്ചശേഷം ഷർട്ടിന്റെ കൈ മൂടിയിട്ട് ഗ്രീൻ ചാനലിലൂടെ കടക്കാനാണ് ലക്ഷ്യമിട്ടത്.
Read More : 'മുഖ്യമന്ത്രി കൊള്ള നടത്തുന്നു, എന്നിട്ടും തല ഉയർത്തി പിടിച്ച് നടക്കുന്നു'; പിണറായിക്കെതിരെ സുധാകരൻ
