Asianet News MalayalamAsianet News Malayalam

ആലപ്പുഴയിൽ കാറുകൾ കയറ്റിവന്ന കണ്ടെയ്നർ മേൽപ്പാലത്തിൻ്റെ സുരക്ഷാ ബീമിൽ കുരുങ്ങി റോഡ് ഗതാഗതം സ്തംഭിച്ചു

കാറുകൾ കയറ്റിവന്ന കണ്ടെയ്നർ റെയിൽവേ മേൽപ്പാലത്തിൻ്റെ സുരക്ഷ ബീമിൽ കുരുങ്ങി റോഡ് ഗതാഗതം സ്തംഭിച്ചു

alappuzha a container truck carrying cars got stuck in the safety beam of the flyover and road traffic came to a standstill
Author
Kerala, First Published Apr 30, 2021, 10:08 PM IST

കായംകുളം: കാറുകൾ കയറ്റിവന്ന കണ്ടെയ്നർ റെയിൽവേ മേൽപ്പാലത്തിൻ്റെ സുരക്ഷ ബീമിൽ കുരുങ്ങി റോഡ് ഗതാഗതം സ്തംഭിച്ചു. കെ.പി.റോഡിൽ കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്കായിരുന്നു സംഭവം. 

രാജസ്ഥാനിൽ നിന്നും കാറുകൾ കയറ്റിവന്ന ട്രെയിലറാണ് ബീമിൽ കുരുങ്ങിയത്. ട്രെയിലറിൻ്റെ ക്യാബിൻ ഭാഗമാണ് ബീമിൽ കുടുങ്ങിയത്. ട്രെയിലർ പിന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 

പിന്നീട് ക്രെയിൻ വരുത്തിയാണ് വാഹനം പിന്നോട്ട് മാറ്റിയത്. ഇതു മൂലം മൂന്നു മണിക്കൂർ നേരം കെപി റോഡിലെ ഗതാഗതം സ്തംഭിച്ചു. പൊലീസ് കേസെടുത്ത് റെയിൽവേ അധികതർക്ക് കൈമാറി. 

Follow Us:
Download App:
  • android
  • ios