Asianet News MalayalamAsianet News Malayalam

റേഡിയോ ജോക്കി കൊലപാതകം; പ്രതിയെ രക്ഷപ്പെടുത്താന്‍ സഹായിച്ച യുവാവ് കീഴടങ്ങി

തിരുവനന്തപുരം പാമാംകോട് എസ്റ്റേറ്റ് വടക്കേകുന്നുവിള ജെ.ജിബിൻ ജോൺ(24) ആണ് മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.

alappuzha radio jockey murder case accuse surrender
Author
Alappuzha, First Published Dec 6, 2019, 5:15 AM IST

മാവേലിക്കര: റേഡിയോ ജോക്കി കൊലപാതക കേസിലെ പ്രതി ദേശത്തിനകം കളത്തിൽ വി.അപ്പുണ്ണിയെ ജയിലിൽ നിന്നു കോടതിയിലേക്കു കൊണ്ടുപോകവേ മാവേലിക്കര വെച്ചു രക്ഷപെടാൻ സഹായിച്ച കേസിലെ രണ്ടാം പ്രതി കീഴടങ്ങി. തിരുവനന്തപുരം പാമാംകോട് എസ്റ്റേറ്റ് വടക്കേകുന്നുവിള ജെ. ജിബിൻ ജോൺ(24) ആണ് മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഇന്ന് രാവിലെ കോടതി ആരംഭിക്കുന്നതിനു മുൻപു അഭിഭാഷകൻ മുജീബ് റഹ്മാൻ മുഖേനെ കോടതിയിൽ കീഴടങ്ങുകയായിരുന്നു. 

സെൻട്രൽ ജയിലിൽ വെച്ചാണു അപ്പുണ്ണിയും ജിബിനും പരിചയപ്പെട്ടത്. ജയിലിൽ വെച്ചു മാവേലിക്കരയിലെ ഒരു ഗുണ്ടാനേതാവിനെ കൊല്ലുന്നതിനുള്ള പദ്ധതി ഇരുവരും തയ്യാറാക്കി. ജയിൽ മോചിതനായ ജിബിൻ ഇതിനായി കായംകുളത്തുള്ളവരെ ബന്ധപ്പെട്ടു. കോടതിയിലേക്കു കൊണ്ടുപോകുന്ന ദിവസം അപ്പുണ്ണി കയറിയ ട്രെയിനിൽ ജിബിന്റെ ആളുകളും ഉണ്ടായിരുന്നു. തിരുവനന്തപുരത്തു നിന്നു ജിബിൻ ബൈക്കിൽ എത്തി. മാവേലിക്കര കോടതിക്കു സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ അപ്പുണ്ണി പൊലീസിനെ വെട്ടിച്ചു വെളിയിലെത്തി ജിബിന്റെ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.

Follow Us:
Download App:
  • android
  • ios