കോഴിക്കോട്: കളിക്കുന്നതിനിടെ അലൂമിനിയം പാത്രം തലയില്‍ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായത് ഫയര്‍ ഫോഴ്സ് ടീം. കോഴിക്കോട് കാരശ്ശേരിയിലെ കളരിക്കണ്ടിസ്വദേശികളായ രജീഷ് -ദീപ്തി ദമ്പതിമാരുടെ മകന്‍ അധ്വിക്കിന്‍റെ തലയിലാണ് പാത്രം കുടുങ്ങിയത്. വീട്ടുകാര്‍ ചേര്‍ന്ന് പാത്രം ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും  നെറ്റിക്ക് മുകളില്‍ കുടുങ്ങി. ഇതോടെ കുട്ടി കരയാനും തുടങ്ങി. 

തുടര്‍ന്ന് വീട്ടുകാര്‍ മുക്കം ഫയര്‍ഫോഴ്സിനെ അറിയിച്ചു. ഫയര്‍ഫോഴ്സെത്തി കുട്ടിയുടെ തലയില്‍ കുടുങ്ങിയ പാത്രം കട്ടറുപയോഗിച്ച് മുറിച്ച് മാറ്റി. നെറ്റിയിൽ ചെറിയ മുറിവുണ്ടെങ്കിലും പാത്രം തലയിൽ നിന്ന് ഒഴിവായതോടെ ആധ്വിക്ക് കരിച്ചിൽ നിർത്തി ഉഷാറായി

"