ബിനാനിപുരം സ്വദേശി ആദിത്യൻ സജീവനാണ് മരിച്ചത്. 14 വയസായിരുന്നു
ആലുവ: ബിനാനിപുരത്ത് പാടത്ത് കളിക്കാൻ ഇറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു. ബിനാനിപുരം സ്വദേശി ആദിത്യൻ സജീവനാണ് മരിച്ചത്. 14 വയസായിരുന്നു. വെള്ളത്തിൽ വീണ കുട്ടി ചതുപ്പിൽ പുതയുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പിക്കപ്പ് ജീപ്പിടിച്ച് ഹോട്ടൽ തൊഴിലാളി മരിച്ചു
ഇരിട്ടി: ഉളിയിലിൽ പിക്കപ്പ് ജീപ്പ് ഇടിച്ചു ഹോട്ടൽ തൊഴിലാളിയായ സ്ത്രീ മരിച്ചു. വടകര സ്വദേശി സുമയാണ് മരിച്ചത്. റോഡിൽ നിർത്തിയ ബസ്സിന് സമീപത്തു കൂടി അശ്രദ്ധമായി റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുമ ഇരിട്ടിയിൽ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തു വരികയാണ്. ജോലി ആവശ്യാർത്ഥം ഉളിയിൽ ചാളപ്പറമ്പിൽ വാടക വീട്ടിലാണ് താമസിക്കുന്നത്.
