പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2023 നവംബർ മാസത്തിൽ എടത്തല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി ജി യമുന ഹാജരായി.
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ കീഴ്മാട് ചുണങ്ങംവേലി നെടുങ്ങൂർ വീട്ടിൽ സെബാസ്റ്റ്യൻ (62)നെതിരെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി ഷിബു ഡാനിയേൽ ശിക്ഷ വിധിച്ചത്.
2023 നവംബർ മാസത്തിൽ എടത്തല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി ജി യമുന ഹാജരായി. സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന കെ കെ ഷെബാബ് ആയിരുന്നു അന്വേഷണ ഉദോഗസ്ഥൻ.


