ഉരുവച്ചാലിൽ നിന്നും ഹൃദയാഘാതം വന്ന രോഗിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ച ആംബുലൻസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രോഗിയുടെ നില ഗുരുതരമാണ്.
കണ്ണൂർ: രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽ പെട്ട് നാലുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ഉരുവച്ചാലിൽ നിന്നും ഹൃദയാഘാതം വന്ന രോഗിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. പെരളശ്ശേരിയിൽ വച്ച് ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ച ആംബുലൻസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പിന്നാലെ ആംബുലൻസ് റോഡരികിൽ നിർത്തിയിട്ട കാറിലുമിടിച്ചു. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗിയുടെ നില ഗുരുതരമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.


