തൃശൂർ പാലിയേക്കരയിൽ മദ്യപിച്ച് വണ്ടിയോടിച്ച ആംബുലൻസ് ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. സേഫ് ആന്റ് ഫാസ്റ്റ് ആംബുലൻസ് ഡ്രൈവറാണ് പിടിയിലായ കെ ടി റെനീഷ്.

തൃശൂർ: മദ്യപിച്ച് വണ്ടിയോടിച്ച ആംബുലൻസ് ഡ്രൈവർ പിടിയിൽ. തൃശൂർ പാലിയേക്കരയിൽ മദ്യപിച്ച് വണ്ടിയോടിച്ച ആംബുലൻസ് ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. സേഫ് ആന്റ് ഫാസ്റ്റ് ആംബുലൻസ് ഡ്രൈവറാണ് പിടിയിലായ കെ ടി റെനീഷ്. മോട്ടോർ വാഹന വകുപ്പിന്റെ തൃശൂർ എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് കെ ടി റെനീഷിനെ പിടികൂടിയത്. ലൈറ്റിട്ട് വേഗം കൂട്ടി ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം.. 

Oommen Chandy | Asianet News Live