കരിക്ക് വിൽപ്പനക്കാരൻ പിന്നോട്ടെടുത്ത  ആംബുലൻസ് രണ്ട് ഓട്ടോയിലും ഒരു ബൈക്കിലും ഇടിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട കരിക്ക് വില്പനക്കാരന് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി. 

കോട്ടയം കട്ടച്ചിറയിൽ നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ച് നാല് പേർക്ക് പരുക്ക്. ഡ്രൈവർ കരിക്ക് കുടിക്കാൻ ഇറങ്ങിയപ്പോൾ ആംബുലൻസ് ഓടിക്കാനുള്ള കരിക്ക് വിൽപനക്കാരന്റെ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. കരിക്ക് വിൽപ്പനക്കാരൻ പിന്നോട്ടെടുത്ത ആംബുലൻസ് രണ്ട് ഓട്ടോയിലും ഒരു ബൈക്കിലും ഇടിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട കരിക്ക് വില്പനക്കാരന് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി.

പാലാ ജനറൽ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ ആഘാതത്തിൽ ഒരു ഓട്ടോ തലകീഴായി മറിഞ്ഞു. പാലക്കാടുണ്ടായ മറ്റൊരു അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് മുണ്ടൂരിന് സമീപം കയറംകോടിൽ നടന്ന രണ്ടു വാഹനാപകടങ്ങളിലായാണ് നിരവധി പേർക്ക് പരിക്കേറ്റത്. അപകടം കണ്ടു നിന്ന രണ്ടു പേർക്ക് വാഹനമിടിച്ച് ഗുരുതര പരിക്കും പറ്റി. മുണ്ടൂർ കയറംകോട് വായനശാല സ്റ്റോപ്പിന് സമീപം സ്വകാര്യ ബസ്സും ലോറിയും ഇടിച്ചാണ് ആദ്യ അപകടം നടന്നത്.

ലോറിയുടെ പിൻവശത്ത് ഇടിച്ച സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ട്രാൻസ്ഫോമർ ഇടിച്ചു തകർത്തു. ബസിലുള്ളവർക്ക് നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് അടുത്ത അപകടം നടന്നത്. പാലക്കാട് ഭാഗത്ത് നിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡരികിൽ നിന്ന പ്രദേശവാസികളായ ഗിരിജ, അരിഷ എന്നിവരെ ഇടിച്ചു വീഴ്ത്തിയാണ് വാഹനം മറിഞ്ഞത്. ഗുരുതര പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് മോഷ്‍ടിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കുവൈത്തില്‍ ആംബുലന്‍സ് മോഷ്‍ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സാല്‍മിയയിലായിരുന്നു സംഭവം. 27 വയസുകാരനായ കുവൈത്ത് പൗരനാണ് അറസ്റ്റിലായതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആംബുലന്‍സിലെ പാരാമെഡിക്കല്‍ ജീവനക്കാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വാഹനം നിര്‍ത്തിയ ശേഷം ഒരു കേസ് സംബന്ധമായ നടപടിക്രമങ്ങള്‍ക്കായി അകത്തേക്ക് കയറിയ സമയത്തായിരുന്നു സംഭവം. ആംബുലന്‍സില്‍ കയറിയ ഇയാള്‍ വാഹനം ഓടിച്ച് പോവുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സംഘം ഇയാളെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്‍ചു. യുവാവ് സ്വബോധത്തിലായിരുന്നില്ലെന്നാണ് അറബ് ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഒരു വർഷത്തിനിടയിൽ ആംബുലൻസ് വിളിച്ചത് 39 തവണ, സൂപ്പർമാർക്കറ്റിൽ നിന്നും വീട്ടിൽപ്പോകാൻ, ഒടുവിൽ കയ്യോടെ പിടിച്ചു
കഴിഞ്ഞ ഒരു വർഷത്തിൽ ഒരു തായ്‌വാൻകാരൻ ആശുപത്രിയിൽ പോകാനായി ആംബുലൻസ് വിളിച്ചത് 39 തവണ. അയാൾ കിടപ്പ് രോഗിയോ, മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങൾ ഉള്ള വ്യക്തിയോ അല്ല. പിന്നെ എന്തിനാണ് അയാൾ ആംബുലൻസ് വിളിച്ചത് എന്നല്ലേ? വീട്ടിൽ പോകാൻ. ആശുപത്രിയുടെ തൊട്ടടുത്താണ് അയാളുടെ വീട്. സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന വാങ്എന്ന് പേരുള്ളയാളാണ് വീട്ടിലേയ്ക്ക് നടക്കാൻ മടിച്ച് ആംബുലൻസ് സേവനം തേടിയത്.ഒരുപക്ഷേ ഇത് കേൾക്കുമ്പോൾ അയാൾ ജോലി ചെയ്യുന്ന ഇടവും വീടും തമ്മിൽ ദൂരം കൂടുതലുണ്ടെന്ന് തെറ്റിദ്ധരിക്കാം. വെറും 200 മീറ്റർ ദൂരം മാത്രമാണ് അവയ്ക്കിടയിലുള്ളത്. അത്ര ദൂരം പോലും നടക്കാൻ, മടിയനായ അയാൾ തയ്യാറായില്ല. ഇതിനായി ആംബുലൻസിനെ സൗജന്യ ടാക്സിയായി അയാൾ ഉപയോഗിച്ചു. മുൻ രേഖകൾ പരിശോധിച്ചപ്പോൾ, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 39 തവണയാണ് അയാൾ സൂപ്പർമാർക്കറ്റിൽ നിന്ന് വീട്ടിൽ പോകാൻ ആംബുലൻസ് വിളിച്ചതെന്ന് കണ്ടെത്തി. ഒരു രോഗിയായി അഭിനയിച്ചാണ് അയാൾ ഓരോ പ്രാവശ്യവും ആംബുലൻസ് വിളിച്ചത്.