കൂടെ ഉണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് ഇവരെ മറ്റൂർ ഗവണ്മെൻ്റ് ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ചു.
തൃശൂർ: കാലടി മറ്റൂർ ചെമ്പിശ്ശേരി റോഡിൽ മലപാമ്പിനെ കണ്ട് ഭയന്ന് തൊഴിലുറപ്പ് തൊഴിലാളി കാനയിലേക്ക് വീണു. കീർത്തി മില്ലിന് സമീപത്തായി സ്ഥിതി ചെയ്യുന്ന കൈതത്തോട് വൃത്തിയാക്കാനെതിയ തൊഴിലുറപ്പ് തൊഴിലായിയായ അമ്മിണിയാണ് പാമ്പിനെ കണ്ട് ഭയന്നത്. ബുധനാഴ്ച രാവിലെ 10. 45 ഓടെ ആയിരുന്നു സംഭവം. കൂടെ ഉണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് ഇവരെ മറ്റൂർ ഗവണ്മെൻ്റ് ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ചു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലെത്തി പാമ്പിനെ പിടികൂടി.


