Asianet News MalayalamAsianet News Malayalam

വിദ്യാർത്ഥിയുടെ മീ​ൻ​വ​ള​ർ​ത്ത​ൽ കേ​ന്ദ്രത്തി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വി​ഷം ക​ല​ക്കി; മീനുകള്‍ ചത്തുപൊങ്ങി

പ​ഠ​ന​ത്തി​നും മ​റ്റും കാ​ര്യ​ങ്ങ​ൾ​ക്കും വീ​ട്ടു​കാ​രെ ബു​ദ്ധി​മു​ട്ടി​ക്കാ​തെ സ്വ​ന്തം നി​ല​യ്ക്കു വ​രു​മാ​നം ക​ണ്ടെ​ത്ത​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ തുടങ്ങിയ മത്സ്യകൃഷിയാണ് നശിപ്പിച്ചത്.

Antisocial elements put poison in  fish pond alappuzha
Author
Edathua, First Published May 15, 2021, 6:03 PM IST

എടത്വ: വാ​യ്പ​യെ​ടു​ത്ത് മീൻ കൃഷി ചെയ്ത വിദ്യാർത്ഥിയുടെ മീ​ൻ​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വി​ഷം ക​ല​ക്കി. വി​ള​വെ​ടു​പ്പി​നു ത​യാ​റാ​യ നൂ​റു​ക​ണ​ക്കി​നു ക​രി​മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങി​. എ​ട​ത്വ സെന്റ് അലോഷ്യസ് കോ​ള​ജിലെ  ബി​രു​ദ വി​ദ്യാ​ർഥിയായ പച്ച കുഴുവേലിക്കളം ഷാ​രോൺ ആന്റോ വർഗീസിന്റെ മ​ത്സ്യ​ക്കു​ള​ത്തി​ലാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​ഴി​ഞ്ഞ ദിവസം രാ​ത്രിയിൽ വി​ഷം ക​ല​ക്കി​യ​ത്.

പ​ഠ​ന​ത്തി​നും മ​റ്റും കാ​ര്യ​ങ്ങ​ൾ​ക്കും വീ​ട്ടു​കാ​രെ ബു​ദ്ധി​മു​ട്ടി​ക്കാ​തെ സ്വ​ന്തം നി​ല​യ്ക്കു വ​രു​മാ​നം ക​ണ്ടെ​ത്ത​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഷാരോ​ൺ മ​ത്സ്യ​കൃ​ഷി തു​ട​ങ്ങി​യ​ത്. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ വീടിനോട് ചേർന്നുള്ള മീൻ കുളത്തിലായിരുന്നു മീൻ വളർത്തിയിരുന്നത്. പ​ഠ​ന​ത്തി​നി​ട​യ്ക്കു സ​മ​യം ക​ണ്ടെ​ത്തിയായിരുന്നു മീന്‍ കൃഷി.  

രണ്ട് മാസം പ്രായമായ 3500 കരിമീൻ കുഞ്ഞുങ്ങളോളമാണ് കുളത്തിൽ ഉണ്ടായിരുന്നത്. വി​ള​വെ​ടു​പ്പി​ന് ത​യ്യാറാ​യിരിക്കുമ്പോഴാണ് കു​ള​ത്തി​ൽ വി​ഷം ക​ല​ക്കു​ന്ന​ത്. അഞ്ച് ല​ക്ഷ​ത്തോ​ളം രൂപയുടെ നഷ്ടം ഉണ്ടായതായിട്ടാണ് കണക്കാക്കുന്നത്.  സംഭവത്തില്‍ ഷാ​രോ​ൺ പൊ​ലീ​സി​ലും ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലും പ​രാ​തി ന​ൽ​കി​.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios