സിഗരറ്റ് വാങ്ങാൻ നൽകിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധത്തിൽ തിരുവനന്തപുരത്ത് യുവാവിനെ ബിയർ കുപ്പിയും ബ്ലേഡും ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജാജി നഗർ സ്വദേശി സച്ചിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. 

തിരുവനന്തപുരം: സിഗററ്റ് വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധം കാരണം യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. രാജാജി നഗർ സ്വദേശിയായ സച്ചിൻ (28) ആണ് പിടിയിലായത്.നേരത്തെ സിഗരറ്റ് വാങ്ങാൻ രാജാജി നഗർ സ്വദേശി ജോമോൻ പണം നൽകിയിരുന്നു.ഇത് ചോദിച്ചതിൽ സച്ചിൻ വഴക്കുണ്ടാക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിയർ കുപ്പി കൊണ്ടും ബ്ലേഡ് കൊണ്ടും ജോമോനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ സച്ചിൻ കന്റോൺമെന്റ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. ഇയാൾക്കെതിരെ കന്റോൺമെന്റ്, നേമം പൊലീസ് സ്റ്റേഷനുകളിലായി പതിനെട്ടോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.