കോഴിക്കോട് സർക്കാർ ശമ്പളം വാങ്ങുന്നതിനൊപ്പം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന 200ഓളം ഡോക്ടർമാർ വിജിലൻസ് നിരീക്ഷണത്തിൽ. നോൺ പ്രാക്ടീസിങ് അലവൻസ് കൈപ്പറ്റിയാണ് ഇവർ നിയമലംഘനം നടത്തുന്നത്. അടുത്തിടെ ഡോ. ശിവപ്രസാദ് എന്ന സർക്കാർ ഡോക്ടർ സമാനമായ കേസിൽ പിടിയിലായതിനെ തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്.
കോഴിക്കോട്: സർക്കാർ ശമ്പളം പറ്റി സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഇരുന്നൂറോളം പേർ കോഴിക്കോട് വിജിലൻസ് യൂണിറ്റിന്‍റെ നിരീക്ഷണത്തിൽ. നിയമം ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരെ പൂട്ടാനൊരുങ്ങുകയാണ് സർക്കാർ. പ്രാഥമികമായി 200ഓളം ഡോക്ടർമാർ വിജിലൻസ് നിരീക്ഷണത്തിലാണ്. സ്വകാര്യ പ്രാക്ടീസ് തടയാനായി സർക്കാർ നോൺ പ്രാക്ടീസിങ് അലവൻസ് നൽകുന്നുണ്ട്. ഈ അലവൻസ് കൈപ്പറ്റി പ്രാക്ടീസ് നടത്തുന്നവരാണ് വിജിലൻസ് നിരീക്ഷണത്തിലെന്നാണ് സൂചന.
ഡോക്ടർമാരുടെ ഈ നടപടി ആരോഗ്യമേഖലക്ക് നാണക്കേടാണെന്നാണ് സർക്കാർ നിഗമനം. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലും പ്രാക്ടീസ് സർക്കാർ ഡോക്ടർ ഡോ. ശിവപ്രസാദ് വിജിലൻസ് പിടിയിൽ കുടുങ്ങിയിരുന്നു. മാനന്തവാടി മെഡിക്കൽ കോളേജിലും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്തിരുന്നതിനെ തുടർന്നാണ് വിജിലൻസ് ഇയാളെ കുടുക്കിയത്. സർക്കാർ ആശുപത്രിയിൽ നിന്ന് മൂന്ന് ലക്ഷവും സ്വകാര്യ ആശുപത്രിയിൽ നിന്ന് 7 ലക്ഷവുമായിരുന്നു ശമ്പളം. ഇനിയും ഈ നടപടി തുടരുന്ന നിരവധി ഡോക്ടർമാരുണ്ടെന്നാണ് വിജിലൻസിന് ലഭിച്ച വിവരം.
മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ശിവപ്രസാദിനെതിരെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് മാസം മൂന്ന് ലക്ഷം രൂപയോളം ശമ്പളം പറ്റുന്ന ശിവപ്രസാദ്, കോട്ടക്കൽ ആസ്റ്റർ മിംസ് സ്വകാര്യ ആശുപത്രിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തി വരികയായിരുന്നു എന്നാണ് കണ്ടെത്തൽ. കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്ന് മാത്രം മാസം ഏഴ് ലക്ഷത്തോളം രൂപയാണ് ഇദ്ദേഹം പ്രതിഫലമായി വാങ്ങിയിരുന്നതെന്നും വിജിലൻസ് കണ്ടെത്തി.ഡോക്ടർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ഉടൻ തന്നെ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കും.

