പാലക്കാട് തൃക്കടീരിയിൽ ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവ് മരിച്ചു. വീരമംഗലം സ്വദേശി അബൂബക്കർ സിദ്ധിക്ക് (33) ആണ് മരിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട്: തൃക്കടീരിയിൽ ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം. വീരമംഗലം ഒടുവങ്ങാട്ടിൽ സ്വദേശി അബൂബക്കർ സിദ്ധിക്ക് (33) ആണ് മരണപ്പെട്ടത്. തൃക്കടീരി ബിഇഎം സ്കൂളിന് സമീപത്ത് വെച്ച് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ജെസിബി വൃത്തിയാക്കുന്നതിനിടെ മോട്ടോറിൽ നിന്ന് അബൂബക്കറിന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ ചെറുപ്പളശ്ശേരി മാങ്ങോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred