ആലുവയ്ക്കടുത്ത് എടത്തലയിൽ ഏഴുവയസുകാരനായ മകനെ പിതാവ് ചട്ടുകം കൊണ്ട് പൊള്ളിച്ചതായി പരാതി. അയൽവാസികൾ നൽകിയ വിവരത്തെ തുടർന്ന് പോലീസ് കേസെടുക്കുകയും കുട്ടിയെ ചൈൽഡ് ലൈനിന്റെ സഹായത്തോടെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. അമ്മ ഉപേക്ഷിച്ചുപോയ കുട്ടി രണ്ട് സഹോദരങ്ങൾക്കൊപ്പം പിതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്.

ആലുവ: ആലുവയ്ക്കടുത്ത് എടത്തല പുക്കാട്ടുപടിയിൽ ഏഴുവയസുകാരനായ മകനെ പിതാവ് ചട്ടുകം കൊണ്ട് പൊള്ളിച്ചതായി പരാതി. സംഭവത്തിൽ എടത്തല പോലീസ് കേസെടുത്തു. ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപത്തുള്ളവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുട്ടിയുടെ ശരീരത്തിൽ ക്രൂരമായ മർദനമേറ്റതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകളുണ്ട്. പോലീസ് കുട്ടിയെ ചൈൽഡ് ലൈനിന് മുന്നിൽ ഹാജരാക്കിയ ശേഷം സുരക്ഷിതമായി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

വർഷങ്ങൾക്ക് മുമ്പ് അമ്മ വിവാഹമോചനം നേടി പോയതിനെ തുടർന്ന് കുട്ടികൾ പിതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇരയായ ഏഴുവയസുകാരന് പുറമെ 12-ഉം 10-ഉം വയസുള്ള രണ്ട് സഹോദരങ്ങൾ കൂടിയുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.