കോഴിക്കോട് വടകരയിൽ പത്തോളം പേർ തെരുവുനായയുടെ കടിയേറ്റ് ആശുപത്രികളിൽ ചികിത്സ തേടി

കോഴിക്കോട്: വടകരയിൽ തെരുവുനായയുടെ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കോട്ടക്കടവ്, കരിമ്പനപ്പാലം, റെയിൽവെ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ വച്ചാണ് നായ ആളുകളെ ആക്രമിച്ചത്. പരിക്കേറ്റവരെ വടകര ഗവൺമെൻ്റ് ആശുപത്രിയിലും സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

YouTube video player