പുളിക്കളിലെ ആലുക്കലില്‍ നിന്ന് കോഴിക്കോട് കിണാശ്ശേരി സ്വദേശിയായ മുഹമ്മദ്ഷാലുവിനെ തട്ടികൊണ്ടുപോയ കേസിലാണ് ഒരാളെ കൂടി കൊണ്ടോട്ടി പൊലീസ് പിടികൂടിയത്

മലപ്പുറം: കള്ളക്കടത്തു സ്വര്‍ണം കവര്‍ന്നെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ ഒരാൾ കൂടി പിടിയിൽ. പുളിക്കളിലെ ആലുക്കലില്‍ നിന്ന് കോഴിക്കോട് കിണാശ്ശേരി സ്വദേശിയായ മുഹമ്മദ്ഷാലുവിനെ തട്ടികൊണ്ടുപോയ കേസിലാണ് ഒരാളെ കൂടി കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. മോങ്ങം പാറക്കാട് വീട്ടില്‍ സമീര്‍ (39) നെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എം ഷമീറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

ഈ കേസിലെ പ്രധാന പ്രതിയെന്ന സംശയിക്കുന്ന വള്ളുവമ്പ്രം സ്വദേശി മന്‍സൂര്‍ അലി എന്ന ആളുടെ സുഹൃത്തും വാഹന ഇടപാടുകാരനുമായി ഇയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ തരപ്പെടുത്തി കൊടുത്ത കുറ്റകൃത്യത്തിന്ന് പ്രതികള്‍ക്ക് സഹായം ചെയ്തതിന്നാണ് സമീറിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത് .പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം