കോഴിക്കോട് നിന്ന് വിദഗ്ധ സംഘം എത്തി പ്രശ്നം പരിഹരിച്ചു. വന്യമൃഗ ശല്യത്തിനൊപ്പം കറന്റ് കട്ട് കൂടിയായതോടെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലുമാകാത്ത സ്ഥിതിയായിരുന്നു

പാലക്കാട്: ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ പാലക്കാട്‌ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ വൈദ്യുതി എത്തി. ആനവായ്, തടിക്കുണ്ട്, കടുകുമണ്ണ, കിണറ്റുകര, മുരുഗള എന്നീ ആദിവാസി ഊരുകളിലാണ് 22 ദിവസമായി വൈദ്യുതി തടസപ്പെട്ടത്. തുടർന്ന് 500 കുടുംബങ്ങളാണ് ഇരുട്ടിൽ കഴിഞ്ഞത്. ഈ സംഭവം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ, വാർത്തയിൽ മന്ത്രി എൻ. ഷംസുദീൻ ഇടപെട്ടു. കോഴിക്കോട് നിന്ന് വിദഗ്ധ സംഘം എത്തി പ്രശ്നം പരിഹരിച്ചു. വന്യമൃഗ ശല്യത്തിനൊപ്പം കറന്റ് കട്ട് കൂടിയായതോടെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലുമാകാത്ത സ്ഥിതിയായിരുന്നു