തിരുവനന്തപുരം വർക്കലയിലാണ് സംഭവം. വധശ്രമ കേസിൽ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അരിവാളം സ്വദേശികളായ ഷക്കീര്‍, റിബായത്ത്, നാസ് എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം: ബ്രോക്കർ ഫീസ് ചോദിച്ചതിന് ബ്രോക്കറുടെ തലയടിച്ചു പൊട്ടിച്ച സംഭവത്തിൽ സഹോദരങ്ങൾ പിടിയിൽ. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. വധശ്രമ കേസിൽ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അരിവാളം സ്വദേശികളായ ഷക്കീര്‍, റിബായത്ത്, നാസ് എന്നിവരാണ് പിടിയിലായത്.
റിബായത്തിന്റെ മകന്റെ കല്യാണം നടത്തിയത് റീസലായിരുന്നു. കല്യാണത്തിന് ബ്രോക്കറായിരുന്ന റീസൽ ബ്രോക്കർ ഫീ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് നൽകാൻ സഹോദരങ്ങളായ ഷക്കീർ, റിബായത്ത്, നാസ് എന്നിവർ തയ്യാറായില്ല. തുടർന്ന് റീസലിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബ്രോക്കർ ഫീസ് നൽകാത്തത് റീസർ ചോദ്യം ചെയ്തതിൽ പ്രകോപിതരായി ഞായറാഴ്ച്ചയാണ് റീസലിനെ റോഡിലിട്ട് മർദിച്ചത്. ആക്രമണത്തിൽ റീസലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് റീസലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു; ഭർത്താവിനെ നാട്ടുകാർ കെട്ടിയിട്ട് പൊലീസിൽ ഏൽപ്പിച്ചു
അതേസമയം, കൊല്ലം പത്തനാപുരത്ത് പട്ടാപ്പകൽ നടുറോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിലായി. മലപ്പുറം സ്വദേശി ഗണേഷിനെയാണ് നാട്ടുകാർ കെട്ടിയിട്ട് പൊലീസിൽ ഏൽപ്പിച്ചത്. ഭാര്യ 23 വയസുള്ള പത്തനാപുരം കടശ്ശേരി സ്വദേശി രേവതി ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ദാമ്പത്യ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണം.
കോഴിക്കോട് നഗരത്തിൽ നിന്ന് എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ
പത്തനാപുരം പൊലീസ് സ്റ്റേഷന് അരക്കിലോമീറ്റർ മാത്രം അകലെ പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു ആക്രമണം. വിവാഹ ബന്ധം വേർപിരിയാൻ സമ്മതം അറിയിച്ച് പൊലീസ് സ്റ്റേഷനിൽ നിന്ന് നടന്ന് നീങ്ങും വഴി പിന്നാലെയെത്തിയ ഗണേഷ് മുടിക്ക് കുത്തിപ്പിടിച്ച് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തറുത്തു. തടയുന്നതിനിടെ രേവതിയുടെ കൈ വിരൽ അറ്റു. മുഖത്തും ശരീരമാസകലവും മുറിവേറ്റു. രക്തം വാർന്ന് റോട്ടിൽ കിടന്ന രേവതിയെ നാട്ടുകാർ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലാക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ രേവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അക്രമാസക്തനായ ഗണേഷിനെ മൽപിടിത്തത്തിലൂടെ കീഴടക്കിയ നാട്ടുകാർ കെട്ടിയിട്ട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
