അസമിൽനിന്ന് ട്രെയിൻ മാർഗം തൃശ്ശൂരിൽ എത്തി അവിടെനിന്ന് കാർ മാർഗം പിരാരൂരിൽ എത്തി മുറിയിലേക്ക് പോകുന്ന വഴി അന്വേഷണ സംഘം പിടികൂടിയായിരുന്നു. ട്രോളി ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ അഞ്ച് സോപ്പ് പെട്ടികളിലാക്കിയാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്.
കൊച്ചി: 50 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ. അസം നൗഗാവ് സ്വദേശി ഇജാജുൽ ഹഖ്(29)നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും നെടുമ്പാശ്ശേരി പൊലീസും ചേർന്ന് പിടികൂടിയത്.
അസമിൽനിന്ന് ട്രെയിൻ മാർഗം തൃശ്ശൂരിൽ എത്തി അവിടെനിന്ന് കാർ മാർഗം പിരാരൂരിൽ എത്തി മുറിയിലേക്ക് പോകുന്ന വഴി അന്വേഷണ സംഘം പിടികൂടിയായിരുന്നു. ട്രോളി ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ അഞ്ച് സോപ്പ് പെട്ടികളിലാക്കിയാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് കുറച്ച് നാളുകളായി ഇയാൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
പിടികൂടിയ മയക്കുമരുന്നിന് 15 ലക്ഷം രൂപ വിലയുണ്ട്. മയക്ക് മരുന്ന് വില്പന നടത്തി പിറ്റേന്ന് തന്നെ വിമാനത്തിൽ അസമിലേക്ക് മടങ്ങി പോകുന്നതായിരുന്നു ഇയാളുടെ രീതി. നാഗാലാൻഡിൽ നിന്നാണ് മയക്കു മരുന്ന് എത്തിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇടയ്ക്കിടയ്ക്ക് ഇയാൾ കേരളത്തിൽ വന്നു പോകാറുണ്ട് .


