മഴയിൽ നിറഞ്ഞൊഴുകി അതിരപ്പള്ളി വെള്ളച്ചാട്ടം. മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അതിരപ്പള്ളി കവിഞ്ഞൊഴുകുന്നത്. കാലവര്‍ഷം ശക്തിപ്പെട്ടതാണ് വെള്ളച്ചാട്ടം നിറഞ്ഞൊഴുകാൻ കാരണമായത്.
തൃശൂര്‍: നയനമനോഹര കാഴ്ചയൊരുക്കി അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകി. മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്നത്. കാലവര്‍ഷം ശക്തിപ്പെട്ടതാണ് വെള്ളച്ചാട്ടം നിറയാന്‍ കാരണമായത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി അതിരപ്പിള്ളി വനമേഖലയിലെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്നത്. അതിരപ്പിള്ളിക്ക് പുറമെ ചാര്‍പ്പ വെള്ളച്ചാട്ടവും നിറഞ്ഞൊഴുകുകയാണ്. സഞ്ചാരികള്‍ക്ക് മനംകുളിര്‍പ്പിക്കുന്ന കാഴ്ചയാണ് അതിരപ്പിള്ളിയിലുള്ളത്. എന്നാല്‍ മഴ ശക്തമായ സാഹചര്യത്തില്‍ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


